Friday, October 1, 2010

ജനലിനപ്പുറം

0
ജനലിനപ്പുറം

എന്റെ ജനലിനപ്പുറം
ഒരു തുണ്ട് ആകാശം
ഇരുട്ടുമ്പോള് 
ഒരു മിന്നാമിന്നി
അതിലെന്‍
ആകാശഗംഗയും
നക്ഷത്രക്കൂട്ടവും.

നിലാവു വിരിയാത്ത
നഗരമുറ്റം.
ജനലഴികളില്‍
ചിറകുടക്കുന്ന കിനാവുകള്‍.

നെഞ്ചില്‍
കരിങ്കല്ലു മുളച്ചപ്പോള്‍
ജനല്‍പ്പടിയില്‍
സ്ഫടികപാത്രത്തില്‍
രണ്ടിലയും തണ്ടും...
എട്ടാം ദിനം പുതുനാമ്പ്.
അതില്‍ കണ്ടത്
മഴക്കാടുകള്‍
കണ്ടല്‍വനങ്ങള്‍
നെല്‍പാടങ്ങള്‍...

പുല്‍ത്തലപ്പു നീണ്ടു
അഴികള്‍ക്കിടയിലൂടെ
എന്നെ നോക്കാതെ....

ഇവിടെ ഞാനും
കറുത്തുപോയ രാവും...

(Photo by Pampally)
 
(01.10.2010)

No Response to "ജനലിനപ്പുറം"

Post a Comment