പുരുഷന് സാന്ത്വനങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്നത്
അവന്റെ നെഞ്ചില്‍.....
സ്ത്രീ സങ്കടങ്ങള്‍ മറക്കുന്നത്
വിടര്‍ന്ന നെഞ്ചില്‍ മുഖമണച്ച്.....
അവന്റെ ഹൃദയത്തുടിപ്പുകള്‍
അവളുടെ നിശ്വാസങ്ങള്‍ക്കു താളം.....
സ്ത്രീ സാന്ത്വനങ്ങള്‍ ഒളിപ്പിക്കുന്നത്
അവളുടെ മടിത്തട്ടില്‍.....
മുഖം പൂഴ്ത്തുമ്പോള്‍ പുരുഷനറിയുന്നത്
അലിയുന്ന ദു:ഖങ്ങള്‍.....
പൊഴിയുന്ന വിങ്ങലുകള്‍......
സാന്ത്വനങ്ങള്‍ പിറക്കുന്നത്
അങ്ങനെയാണ് -
അതൊരു ചുറ്റിത്തിരിയലാണ് -
അവളുടെ പെണ്മണം
ശ്വാസത്തില്‍ കലര്‍ന്നാല്‍
അതൊരു ചുറ്റിത്തിരിയലാണ് -
അവളുടെ പെണ്മണം
ശ്വാസത്തില്‍ കലര്‍ന്നാല്‍
അവന്റെ നെഞ്ചോളം.....
അവന്റെ ആണ്‍മണം ഉള്ളില്‍ കടന്നാല്‍
അവളുടെ മടിത്തട്ടോളം.....
(05.11.2010)
No Response to "സാന്ത്വനങ്ങള്‍ പിറക്കുന്നത്..."
Post a Comment