Wednesday, June 12, 2013

ആദി

10


ഉത്തരക്കടലാസില്‍
അക്ഷരം പിശകിയപ്പോള്‍
മാഷുവിളിച്ചു
'ആദിവാസീ...'

ആദ്യരാത്രികളില്‍
ആക്രാന്തം കണ്ട്
അവളും വിളിച്ചു
'ആദിവാസീ...'

ആദിസിരകളില്‍
കലര്‍പ്പില്ലാച്ചോര
ആദിക്കരളില്‍
കറുപ്പില്ലാസ്നേഹം
ആദിക്കുടികളില്‍
വിഷമില്ലാത്തന്നം...

ആദിവാസിയാവാന്‍
ഞാനും കൊതിച്ചപ്പോള്‍,
മണ്‍തറയും പുല്‍ക്കൂരയുമായ്
ഇനിയും പിറക്കാത്ത
എന്‍റെ വീടിനുപേര്‍ 'ആദി '

10 Response to ആദി

June 13, 2013 at 1:39 AM

ആദിയില്‍ വസിക്കുന്നവന്‍=ആദിവാസി

June 13, 2013 at 10:44 AM

ഇഷ്ടം :)

June 13, 2013 at 10:54 AM

കവിത ഇഷ്ടമായി..ആദിവാസി യോഗക്ഷേമം കേസുമായി വരുമോ എന്തോ....;)

June 13, 2013 at 3:06 PM

ഇഷ്ടമായീ ഈ വരികള്‍

June 13, 2013 at 9:07 PM

ആദി - ഈ പേരിൽ നരവംശമഹിമയും, ഗണിതതത്വവും, ഭാഷാസൗകുമാര്യവും എല്ലാം അടങ്ങുന്നു..... നല്ല പേര്

June 14, 2013 at 7:50 PM

കവിത നന്നായിരിക്കുന്നു.പരിഹാസത്തിന്‍റെ ആ ഈണം ക്ഷ-,പിടിച്ചിരിക്കണു്

June 15, 2013 at 1:50 PM

ആദി .......
ഇഷ്ടമായി ആദി വാസീ

June 15, 2013 at 5:26 PM

അങ്ങനെ ആദിവാസിയായി..

June 16, 2013 at 1:56 PM

ആദിയിൽ വചനമുണ്ടായല്ലോ ...

July 20, 2013 at 1:26 AM

എനിക്കിത്‌ കേട്ടിട്ട് ആദിയായി ...............

Post a Comment