Saturday, July 9, 2011

ഒരു ചാറ്റുകാരന്‍റെ അന്ത്യം

16

ഒരിക്കല്‍,

കണ്ടതെല്ലാം
പച്ചയായിരുന്നു,
ഞാനും.

പിന്നെപ്പിന്നെ
ചാരനിറം
ഞാന്‍ വാരിപ്പൂശി.

ഇപ്പോള്‍
പലതും ചാരമായപ്പോള്‍
ഒരു പച്ചയ്ക്ക് കൊതിച്ചു...

കണ്ടതെല്ലാം
മഞ്ഞയും, ചുവപ്പും...!!

(02..06..2011)

16 Response to ഒരു ചാറ്റുകാരന്‍റെ അന്ത്യം

July 9, 2011 at 3:16 PM

തലകെട്ടിനോട് ചേര്‍ത്ത് വായിക്കുമ്പോഴേ കവിതയില്‍ ഉദ്ദേശിച്ചത് മനസ്സിലാകൂ. പച്ചയും മഞ്ഞയും, ചുകപ്പും മനസ്സിലായി.
എന്താ ചാര നിറം? ഇന്‍‌വിസിബിളോ? ഹ്ഹ്ഹ്
ചെറുതിന് മനസ്സിലായത് അങ്ങനാ. അതന്നാണോ ഉദ്ദേശിച്ചത്.

ഇങ്ങനെയും ചിലത്.
തലകൊള്ളാം.

July 9, 2011 at 4:38 PM

വിശദീകരിച്ചാല്‍ നന്നായിരുന്നു....ക്ഷമിക്കുക

July 9, 2011 at 4:59 PM

ദേ, ചുവപ്പു കത്തി.

July 9, 2011 at 6:16 PM

ഇനിയും ആശിക്കാം ...
...അടങ്ങാത്തത് അത് മാത്രമാകും

July 9, 2011 at 6:17 PM

ജീവിതം ----ഒരു ചാറ്റ് സ്റ്റാറ്റസ് ചിത്രം .......

ട്രാഫിക് സിഗ്നലുകള്‍ പോലെ
ഇതും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

July 9, 2011 at 9:07 PM

nallath

July 9, 2011 at 10:35 PM

@ Sankalpangal : ചെറുത്‌ പറഞ്ഞത് തന്നെ, ചാറ്റ് സ്റ്റാറ്റസ്. (ഓരോ നിറവും എന്താണെന്ന് നമുക്കറിയാമല്ലോ.) തലക്കെട്ടിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ മനസ്സിലാവും.

ജീവിതവും അങ്ങനെ തന്നെയല്ലേ, നല്ല കാലത്ത് മറ്റുള്ളവരെ നാം മനപൂര്‍വം ഒഴിവാക്കിയാല്‍, പിന്നീടൊരിക്കല്‍ നാം ആഗ്രഹിക്കുമ്പോള്‍ അവര്‍ available ആവണമെന്നില്ല.

@ ചെറുത്‌ : ചാരനിറം എന്നാല്‍ Sign out of chat.

July 9, 2011 at 11:52 PM

ഒരു സാധാരണ കവിത!?

July 10, 2011 at 7:53 AM

:)

July 10, 2011 at 8:59 AM

ചാരനിറം വാരിപ്പൂശി നടക്കുമ്പോള്‍ പര്‍ദ്ദയിട്ട് നടക്കണ പോലെയാണ്‌. നമുക്കെല്ലാവരേയും കാണാം എന്നാലോ ആര്‍ക്കും നമ്മളെ കാണാന്‍ കഴിയുകയുമില്ല. :)

July 10, 2011 at 2:54 PM

കണ്ടതെല്ലാം
മഞ്ഞയും, ചുവപ്പും...!

അപ്പോൾ ഇതുവരെ കണ്ട പച്ച..?

July 10, 2011 at 11:19 PM

അമ്പട സോണി..സമ്മതിച്ചു..ഇങ്ങനെയും കവിത എഴുതാം അല്ലെ ...ശൂന്യതയില്‍ നിന്നും ഭസ്മം എടുക്കുന്ന സാമിമാരെ കണ്ടിട്ടുണ്ട്..ഇതിപ്പോള്‍ ചാറ്റില്‍ നിന്നും കവിത !!!

July 12, 2011 at 9:25 AM

:)
virtual ലോകത്ത് ജീവിക്കുന്നു മറ്റൊരു ആളായി ജീവിക്കുന്നു പലരും.അവിടെ പച്ചയും ചുവപ്പും ചാരവും നിറങ്ങള്‍.

July 30, 2011 at 11:04 PM

സോണി ഇത് കൊള്ളാല്ലോ !!ചാറ്റ് നെകുറിച്ച് കുറെ കഥയും ലേഖനവും വായിച്ചിട്ടുണ്ട് .ഇതിപ്പോള്‍ കവിത ആദ്യമായിട്ടാണ് .എന്തായാലും സംഭവം സൂപ്പര്‍ !!ഒരു കയ്യടി ഉണ്ട് കേട്ടോ .കൂടെ പ്രാര്‍ത്ഥനയും

September 13, 2011 at 7:53 AM

സ്വയം ചാര നിറം വാരി പൂശി അവസാനം പച്ചക്ക് വേണ്ടി കൊതിക്കുന്നവനാണ്‌ മനുഷ്യന്‍ ... ഒരു നാല് വരി കൂടി ആകാമായിരുന്നു . ആശംസകള്‍

September 20, 2011 at 7:28 PM

കുഞ്ഞു വരികളില്‍ വലിയതെന്തൊക്കെയോ ഒളിപ്പിക്കുന്ന ഈ വിദ്യ നന്നായിരിക്കുന്നു! പച്ച എന്നു പറഞ്ഞാല്‍, ഗ്രീന്‍ അല്ലേ? എനിക്ക് പേടിയാ!!

Post a Comment