Thursday, December 26, 2013

പരിണാമിനി

19


എന്‍റെ ചുറ്റളവുകളില്‍
ഉളി വച്ച് കൊത്തിയപ്പോഴാണ്
നീയൊരു പെണ്ണായത്

എന്‍റെ പരുപരുപ്പുകളില്‍
ചിന്തേരിട്ടപ്പോഴാണ്
നിന്‍റെ പുറം മിനുങ്ങിയത്

എന്‍റെ തീവ്രതകളില്‍
ലാസ്യം നിറഞ്ഞപ്പോഴാണ്
നീ തരളിതയായത്

എങ്കിലും പെണ്ണേ,
അഹംഭാവമെന്നയെന്‍
രോമപ്പുതപ്പാണല്ലോ
നിന്നെ നീയാക്കുന്നത്...

(25..12..2013)

19 Response to പരിണാമിനി

December 27, 2013 at 10:43 AM

എന്തൊരു അലങ്കാരം ആണെന്ന് നോക്കിക്കേ അഹംഭാവതിനു
കൊള്ളാം എന്തായാലും

December 27, 2013 at 1:54 PM

രോമപ്പുതപ്പും മാറ്റുമ്പോള്‍........
നന്നായിരിക്കുന്നു കവിത
ആശംസകള്‍

December 27, 2013 at 3:10 PM

അഹംഭാവം എന്ന രോമപുതപ്പ്

December 28, 2013 at 2:30 AM

എന്‍റെ തീവ്രതകളില്‍
ലാസ്യം നിറഞ്ഞപ്പോഴാണ്
നീ തരളിതയായത്

December 28, 2013 at 1:45 PM

എങ്കിലും പെണ്ണേ,
അഹംഭാവമെന്നയെന്‍
രോമപ്പുതപ്പാണല്ലോ
നിന്നെ നീയാക്കുന്നത്...

നന്നായിരിക്കുന്നു...

December 28, 2013 at 7:04 PM

അഹംഭാവി

December 29, 2013 at 5:30 PM

പരിണാമിനി ...അഹംഭാവി

December 30, 2013 at 4:01 PM

kollam

December 30, 2013 at 4:51 PM

അഹംഭാവം ഇല്ലെങ്കിൽ പിന്നെ എന്ത് പെണ്ണ് അല്ലെ..;)

December 31, 2013 at 12:11 AM

പരിണാമിനി - നല്ല ശീര്‍ഷകം

January 4, 2014 at 10:22 PM

ഉളി വച്ച് കൊത്തി കൊത്തി കളിഞ്ഞിട്ടും അഹംഭാവം ????അപ്പോള്‍ അതാണ് പരിണാമിനി അത് തന്നെയാണ് പരിണാമിനി

January 4, 2014 at 10:40 PM

എന്‍റെ തീവ്രതകളില്‍
ലാസ്യം നിറഞ്ഞപ്പോഴാണ്
നീ തരളിതയായത് നല്ല വരികള്‍ ....ആശംസകള്‍

January 4, 2014 at 10:48 PM

ആത്മഗതം

January 5, 2014 at 3:38 AM

വെട്ടിയൊട്ടിച്ച ചായച്ചീന്തുകളില്‍
നിറം നനഞ്ഞ ചിത്രങ്ങള്‍
തെറ്റി വരച്ച അടയാളക്കുറികളില്‍
കാലമെത്താതെ പരിണാമം

January 6, 2014 at 10:16 PM

ആശംസകള്‍,

January 15, 2014 at 3:20 PM

എങ്കിലും പെണ്ണേ,
അഹംഭാവമെന്നയെന്‍
രോമപ്പുതപ്പാണല്ലോ
നിന്നെ നീയാക്കുന്നത്..."

വൈകിയെത്തിയെങ്കിലും
ഊണുകിട്ടി..
മനോഹരം...
തുട൪ന്നും പ്രതീക്ഷിച്ച്...


January 17, 2014 at 8:19 PM

സ്ത്രീയെന്ന ബോധം ആവശ്യമാണല്ലോ എങ്ങനെയൊക്കെ മാറ്റിമറിച്ചാലും ല്ലേ..?

February 16, 2014 at 3:42 PM

ആണോ? ആയിരിക്കും അല്ലേ ? നിശ്ശം ല്ല്യ.

November 1, 2015 at 7:54 PM

ഇതില്‍ പുരുഷന്‍ അവന്റെ അഹംഭാവത്തിന്റെ വിളംബരമാണ് ഘോഷിക്കുന്നത് എങ്കിലും, കവയിത്രിയുടെ മനസ്സുള്‍ക്കൊണ്ടു വായിച്ചാല്‍ ശരിക്കും തോന്നുക ഒരു submissive style ആണ്.

“പുരുഷാ.. നീയില്ലെങ്കില്‍ ഞാനൊന്നുമല്ല എന്നു തലതാഴ്തി സമ്മതിക്കുന്നത് പോലെയും നിന്റെ അഹംഭാവത്തിന്റെ രോമപ്പുതപ്പിലാണ് എന്റെ സര്‍വ്വസ്വവും എന്നു സ്വയം വിളിച്ചോതുന്നത് പോലെയും തോന്നുന്നു.”

ഒരുപക്ഷേ കവയിത്രി അങ്ങനെയാവില്ല കരുതിയിട്ടുണ്ടാവുക....

Post a Comment