Sunday, May 15, 2011

വെറുക്കപ്പെട്ടവന്‍റെ അത്താഴം

4


വെയില്‍ പരന്നപ്പോള്‍
ന്‍റെ വീടിന്‍റെ മുറ്റത്ത്‌ --

വരണ്ട മണ്ണില്‍

നീറിപ്പോവുന്ന നാമ്പുകള്‍;
ഏറെപ്പറക്കുമ്പോള്‍
വിത്തുപൊഴിയുന്ന
അപ്പൂപ്പന്‍ താടികള്‍;
എത്ര കുളിച്ചാലും
കൊക്കാവാത്ത കാക്കകള്‍...

പുല്ലിനും പുഴുവിനും മേല്‍
കല്ലിനും മുള്ളിനും മേല്‍
ഒന്നായൂതുന്ന പ്രാണവായു.

പച്ചിലക്കൊമ്പുകളില്‍
കാലുടക്കിക്കിടന്നത്
മുമ്പേ പറന്ന സ്വപ്‌നങ്ങള്‍;
കരിഞ്ചായച്ചുവരിനുള്ളില്‍
അടയിരുന്നിരുണ്ടത്
വെണ്‍പ്രാവിന്‍ ചിറകുകള്‍.


ഇരുള്‍ വീണപ്പോള്‍ --
വെറുക്കപ്പെട്ടവ
ന്‍റെ അത്താഴത്തില്‍
കല്ലും കരടും;
അവ
ന്‍റെ കുടിനീരില്‍
ചാമ്പലും മണ്ണും;
കണ്ണടച്ചിരുട്ടാക്കുമ്പോള്‍
ചിലന്തിക്കൂട്ടങ്ങള്‍...

റാന്തലണയ്ക്കുക,
കാണാതെ പോകട്ടെ
കല്ലും മണ്ണും, കരടും ചാമ്പലും.
ഉറങ്ങാന്‍ നോക്കുക,
കണ്ണടയ്ക്കാതെ,
 സ്വപ്‌നങ്ങള്‍ വന്ന് 
 വേട്ടയാടാതിരിക്കാന്‍.

വിധിയെന്നാല്‍ -
പിറന്ന മണ്ണിന്,
താങ്ങുന്ന ഭൂമിയ്ക്ക്,
പ്രാണവായുവിന്,
തിരികെ നല്‍കാന്‍
നമുക്ക് വിസര്‍ജ്യങ്ങള്‍ മാത്രം....
-- അത് പ്രപഞ്ചസത്യം.

(06.05.2011)

4 Response to വെറുക്കപ്പെട്ടവന്‍റെ അത്താഴം

May 15, 2011 at 5:50 PM

നീറുന്ന സത്യങ്ങള്‍. ഒരിക്കല്‍ നമ്മളും വിസര്‍ജ്ജ്യമാകും. കവിത വേദനിപ്പിക്കുന്നു.

May 16, 2011 at 1:35 AM

പിറന്ന മണ്ണിന്,
താങ്ങുന്ന ഭൂമിയ്ക്ക്,
പ്രാണവായുവിന്,
തിരികെ നല്‍കാന്‍
നമുക്ക് വിസര്‍ജ്യങ്ങള്‍ മാത്രം....
-- അത് പ്രപഞ്ചസത്യം.

ചിലപ്പോള്‍ സത്യങ്ങള്‍ നമ്മളെ വേദനിപ്പിക്കും. നീറുന്ന കവിത. നന്നായി എഴുതി.

May 17, 2011 at 4:13 PM

സ്വപ്നങ്ങൾ വന്ന് വേട്ടയാടതിരിക്കട്ടെ....
നല്ല വരികൾ...

May 17, 2011 at 11:53 PM

കവിത നന്നായി എഴുതി.

Post a Comment