Thursday, May 31, 2012

ഉത്തരം മുട്ടുന്നത്

17

വര്‍ത്തമാനപ്പത്രം
നിവര്‍ത്തുമ്പൊഴെന്നും
ഉത്തരം മുട്ടുന്നു

ഉത്തരം മുട്ടുന്നത്
എളുപ്പവഴിയില്‍
ക്രിയ ചെയ്തിട്ടാണെന്ന്
മകള്‍

 
'ഉത്തരം' മുട്ടുന്നത്
വളര്‍ന്നു വലുതായിട്ടാണെന്ന്
മകന്‍

ചോദ്യങ്ങള്‍ പിന്നെയും
പിറക്കുന്നതുകൊണ്ടാണെന്നു
ഭാര്യ

കൊച്ചിലേയവന്‍
അങ്ങനാണെന്നമ്മ

അച്ഛന്‍ മിണ്ടിയില്ല,
അച്ഛനറിയാമായിരുന്നു
ഉത്തരം മുട്ടുന്നതെന്തുകൊണ്ടെന്ന് ....



(31..05..2012)

17 Response to ഉത്തരം മുട്ടുന്നത്

May 31, 2012 at 12:11 PM

ഗംഭീരം !
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുമെന്നു കൂടി അച്ഛനറിയാം..

May 31, 2012 at 12:13 PM

അച്ചനു മാത്രമേ അറിയൂ ഉത്തരം മുട്ടുന്നതെന്താ ന്ന്,അറിയാൻ പാടുള്ളൂ. അങ്ങിനേയാണല്ലോ ചോദ്യങ്ങളെല്ലാം കാണുന്നത്! കാഴ്ചയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.! ആശംസകൾ.

May 31, 2012 at 12:22 PM

ഇത് വായിച്ചപ്പോള്‍ എനിക്കും ആകെ ഉത്തരം മുട്ടിയത്‌ എന്ത് കൊണ്ടാ അന്നാമ്മേ..?

May 31, 2012 at 12:28 PM

മോന്തായം അല്പം പൊക്കിയാൽ ഈ "ഉത്തരം" മുട്ടുന്നത് ഒഴിവാക്കാം... വളരട്ടെ !!! വലുതാവട്ടെ !!!

May 31, 2012 at 1:40 PM

വായിച്ചപ്പോള്‍ ചോദ്യങ്ങള്‍ കേട്ടു ഉത്തരം മുട്ടി.. നന്നായി അവതരിപ്പിച്ചു കേട്ടോ.. ഭാവുകങ്ങള്‍..
എന്‍റെ ബ്ലോഗ്ഗില്‍ പുതിയ പോസ്റ്റ്‌,.. വായിക്കുക,അഭിപ്രായം പറയുക..

ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
http://www.kannurpassenger.blogspot.in/2012/05/blog-post_30.html

May 31, 2012 at 2:03 PM

അല്ലാ എന്തിനാ ഇപ്പൊ ഉത്തരം മുട്ട്യെ..അച്ഛനും മോനും തമ്മിലുള്ള കളിയാ അല്ലെ..എന്നോടൊന്നു പറയോ...

May 31, 2012 at 2:37 PM

എഴുത്ത് തുടരട്ടെ ഉത്തരങ്ങള്‍ കണ്ടെത്തും വരെ

May 31, 2012 at 4:10 PM

എല്ലാവരേയും ഉത്തരം മുട്ടിച്ചേ അടങ്ങൂ ...ല്ലേ?

May 31, 2012 at 6:29 PM

നന്നായിട്ടുണ്ട്.
ഉത്തരം മുട്ടില്ലന്ന് വടക്കുള്ള നക്ഷത്രങ്ങൾ‍! ഉത്തരത്തിന്റെ അറ്റം തേടി പോയവര്‍ തിരിച്ചു വന്നെന്ന്‌ !

May 31, 2012 at 6:32 PM

ഹ ഹ ഹ ഞാന്‍ ഒരു അച്ഛനായതു കൊണ്ട്‌ എനിക്കറിയാം അല്ലെ :)
ബാക്കി ഉള്ളവര്‍ക്കറിയാമോന്നു നോക്കട്ടെ

May 31, 2012 at 7:49 PM

ഉത്തരം കിട്ടുന്നില്ല പലതിനും പ്രായമേകുന്തോരും,കൂടുതലറിയുന്തോറും...

May 31, 2012 at 8:52 PM

ഉത്തരം മുട്ടുന്നത്
അങ്ങാടി യുദ്ധത്തിൽ കീശ തോൽക്കുമ്പോഴാണ്
ഉത്തരം മുട്ടുന്നത്
കണ്ണാടിരൂപത്തിന്റെ വിലനിലവാരം താഴുമ്പോഴാണ്
ഉത്തരം മുട്ടുന്നത്
മുതു നെല്ലിക്ക അദ്യവും പിന്നെയും കൈയ്ക്കുമ്പോഴാണ്

May 31, 2012 at 10:37 PM

അച്ഛന്‍ മിണ്ടിയില്ല,
അച്ഛനറിയാമായിരുന്നു
ഉത്തരം മുട്ടുന്നതെന്തുകൊണ്ടെന്ന് ....


എങ്ങനെ അറിയാതിരിക്കും..
അച്ഛനിതെത്ര കണ്ടതാ..

എഴുത്ത് തുടരട്ടെ...
എഴുതി എഴുതി ''ഉത്തരം'' മുട്ടട്ടെ..
നന്മകള്‍ ..

June 4, 2012 at 12:05 PM

ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കുക...

June 5, 2012 at 10:59 AM

അച്ഛനാര മോന്‍ ???
ഉത്തരം മുട്ടിയില്ലെന്കിലെ അത്ഭുതമുള്ളൂ !!!

August 31, 2012 at 9:30 PM

അതു ശരി, അച്ഛനറിയാമായിരുന്നു ....

September 9, 2012 at 1:39 PM

ഉത്തരം മുട്ടി.....:-)

Post a Comment